ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ അസാന്നിധ്യത്തില്‍ പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നടപടി വിവാദത്തില്‍. തിങ്കളാഴ്ചയാണ് പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ യോഗം കെജ്‌രിവാള്‍ സംഘടിപ്പിച്ചത്. മറ്റൊരു സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത് ഭരണഘടന പ്രകാരം തെറ്റാണ്.
ഡല്‍ഹിയിലിരുന്ന് പഞ്ചാബ് മുഖ്യമന്ത്രിയെ നോക്കു കുത്തിയാക്കി റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് കെജ്‌രിവാള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. കെജ്‌രിവാളും മുഖ്യമന്ത്രി ഭഗവന്ത് മാനും മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിദ്ധു രംഗത്തെത്തി. പഞ്ചാബിന്റെ നിയന്ത്രണം ഡല്‍ഹിയിലെ എഎപി ഏറ്റെടുത്തെന്നും ഇത് മുന്നേ പ്രതീക്ഷച്ചതാണെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പ്രതികരിച്ചു.
സംഭവത്തില്‍ കെജ്‌രിവാള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പഞ്ചാബിന്റെ വളര്‍ച്ചയ്ക്കു വേണ്ടി എന്തു ചെയ്യാനാവുമെന്ന് ചര്‍ച്ചചെയ്യാന്‍ ഉദ്യോഗസ്ഥരെ വിളിച്ചതായിരുന്നുവെന്നും ഇത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നുവെന്നും എഎപി വക്താവ് മല്‍വീന്ദര്‍ സിങ് പറഞ്ഞു. എഎപിക്ക് അകത്തു നിന്ന് തന്നെ കെജ്‌രിവാളിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.