അധിനിവേശം തുടരുമെന്ന് പുടിന്‍; ഡോണ്‍ബാസില്‍ വലിയ ആക്രമണത്തിന് തയ്യാറെടുത്ത് റഷ്യ

അധിനിവേശം തുടരുമെന്ന് പുടിന്‍; ഡോണ്‍ബാസില്‍ വലിയ ആക്രമണത്തിന് തയ്യാറെടുത്ത് റഷ്യ

മോസ്‌കോ: ഉക്രെയ്ന്‍ അധിനിവേശം തുടരുമെന്ന് സൂചന നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. കിഴക്കന്‍ ഉക്രെയ്‌നിലെ ജനങ്ങളെ സംരക്ഷിക്കാനും റഷ്യയുടെ സുരക്ഷ നോക്കാനും സൈനിക നീക്കങ്ങള്‍ തുടരുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് പുടിന്‍ സൂചിപ്പിച്ചു. റഷ്യയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെടും വരെ അധിനിവേശം തുടരുമെന്ന നിലപാടില്‍ തന്നെയാണ് പുടിന്‍.

കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലാണ് റഷ്യന്‍ സൈന്യം ഇപ്പോള്‍ ആക്രമണം നടത്തിവരുന്നത്. ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കുക, സെലന്‍സ്‌കിയെ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി പകരം റഷ്യയോട് കൂറുള്ള ഗവണ്‍മെന്റിനെ സൃഷ്ടിക്കുക മുതലായ ലക്ഷ്യങ്ങളാണ് പുടിന്‍ ഉദ്ദേശിക്കുന്നത്. ഡോണ്‍ബാസില്‍ റഷ്യന്‍ സൈന്യം വലിയ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014 മുതല്‍ റഷ്യന്‍ സഖ്യകക്ഷികളായ വിഘടനവാദികളും ഉക്രെയ്ന്‍ സേനയും തമ്മിലുള്ള പോരാട്ടത്തിലൂടെ വിഭജിക്കപ്പെട്ട പ്രദേശത്തെ വിഘടനവാദികളുടെ സ്വാതന്ത്ര്യ അവകാശവാദങ്ങള്‍ റഷ്യ ഇതിനോടകം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡോണ്‍ബാസിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളില്‍ കൂടുതല്‍ ശക്തമായ സൈനിക നീക്കങ്ങള്‍ നടത്താനും മോസ്‌കോ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.