ഡെറാഡൂണ്‍: രണ്ടാം വട്ടവും ഭരണം പിടിക്കാന്‍ സാധിക്കാതിരുന്ന ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പുതിയ പിസിസി പ്രസിഡന്റായി കരണ്‍ മഹറെയെ നിയമിച്ചതോടെ സീനിയര്‍ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തി.
മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രീതം സിംഗ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രീതം സിംഗ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നുവെന്ന് കുറച്ചു നാളായി പ്രീതം സിംഗ് പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുന്നുണ്ടായിരുന്നു.
ചക്രത മണ്ഡലത്തില്‍ നിന്ന് അഞ്ചുവട്ടം എംഎല്‍എ ആയിട്ടുള്ള പ്രീതം പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിനത് വലിയ തിരിച്ചടിയാകും. 2017 മുതല്‍ 2021 വരെ പിസിസി പ്രസിഡന്റായിരുന്നു പ്രീതം. പ്രതിപക്ഷ നേതാവായിരുന്ന ഇന്ദിര ഹൃദയേഷ് അന്തരിച്ചപ്പോള്‍ ഒരു വര്‍ഷക്കാലം പ്രതിപക്ഷ നേതാവിന്റെ റോളിലും അദേഹം തിളങ്ങി.
തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം പാര്‍ട്ടി പുനസംഘടിപ്പിച്ചപ്പോള്‍ പ്രീതത്തിന് സംഘടന ചുമതലകളൊന്നും നല്‍കിയിരുന്നില്ല. വിഭാഗീയത മൂലം ബുദ്ധിമുട്ടുന്ന കോണ്‍ഗ്രസിന് മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആംആദ്മി പാര്‍ട്ടി ഉത്തരാഖണ്ഡില്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതും കോണ്‍ഗ്രസിനെയാകും ബാധിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.