മൂവാറ്റുപുഴ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഡല്‍ഹിയില്‍ ഇ.ഡി അറസ്റ്റ് ചെയ്തു

മൂവാറ്റുപുഴ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഡല്‍ഹിയില്‍ ഇ.ഡി അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: മലയാളിയായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായ മൂവാറ്റുപുഴ സ്വദേശി എം.കെ. അഷ്റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസമാണ് അഷ്റഫിനെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ അഷ്റഫിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇ.ഡി. റെയ്ഡിനെതിരേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഏതാനും മാസങ്ങളായി അഷ്റഫിനെതിരേ ഇ.ഡി അന്വേഷണം നടത്തി വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.