95-ാം ജന്മദിനം ആഘോഷിക്കുന്ന ബെനഡിക്ട് പതിനാറാമന് ആശംസകളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്തി

95-ാം ജന്മദിനം ആഘോഷിക്കുന്ന ബെനഡിക്ട് പതിനാറാമന് ആശംസകളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്തി

വത്തിക്കാന്‍സിറ്റി: ശനിയാഴ്ച്ച 95-ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സന്ദര്‍ശിച്ചു. വത്തിക്കാന്‍ സിറ്റിയിലെ അദ്ദേഹത്തിന്റെ വസതിയായ മാറ്റെര്‍ എക്ലേസിയാ മൊണാസ്റ്ററിയിലെത്തിയായിരുന്നു സന്ദര്‍ശനം.

ബെനഡിക് പാപ്പയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജന്മദിന സന്ദേശം കൈമാറി. ഹൃസ്വനേരത്തെ സന്ദര്‍ശനത്തിനിടെ ഒരുമിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തിന്റെ വസതിയായ കാസ സാന്റാ മാര്‍ത്തയിലേക്ക് മടങ്ങിയത്.

ഏപ്രില്‍ 16നാണ് ബനഡിക്ട് പാപ്പയുടെ ജന്മദിനം. 1927 ല്‍ ജര്‍മനിയിലെ ബവേറിയ സ്റ്റേറ്റിലെ മാര്‍ക്റ്റലിലാണ് ജനനം. 2005 മുതല്‍ 2013 വരെ കത്തോലിക്കാ സഭയെ നയിച്ചു. 2013 ഫെബ്രുവരി 28 ന് അദ്ദേഹം വിരമിച്ചു. 600 വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന ആദ്യത്തെ മാര്‍പ്പാപ്പയായിരുന്നു ബനഡിക്ട് പതിനാറാമന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26