ചെന്നൈ: പോണ്ടിച്ചേരിയില്‍ നിന്നും 12 കോടി രൂപ വിലമതിക്കുന്ന 600 വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തി. തമിഴ്നാട് പൊലീസിലെ പ്രത്യേക സി.ഐ.ഡി വിങ്ങാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. വിഗ്രഹം ഏതെങ്കിലും ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
നടരാജര്‍, വീണാധര ശിവന്‍, വിഷ്ണു എന്നിങ്ങനെയുള്ള മൂന്ന് വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. ഇവ ചോള വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് നിര്‍മ്മിച്ചവയാകാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഇതിന്റെ ഉടമസ്ഥത സംബന്ധിച്ച യാതൊരു അറിവും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
പോണ്ടിച്ചേരിയില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന വിവരം മാത്രമാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഐഡല്‍ വിംങ് സിഐഡി ഡോ. കെ. ജയന്ത് എച്ച് മുരളി ഐപിഎസ്, ഐജിപി ഡോ. ആര്‍. ദിനകരന്‍ ഐപിഎസ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അന്വേഷണം.
വിഗ്രഹങ്ങള്‍ 1980ന് മുമ്പ് ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാകാമെന്നാണ് സംശയിക്കുന്നത്. രണ്ട് അടി ഉയരവും 23 കിലോ ഭാരവുമുള്ള നടരാജ വിഗ്രഹത്തിന് ആറ് കോടി രൂപ വില വരും. മൂന്ന് കോടിയിലേറെ മതിപ്പ് വിലയുള്ളതാണ് മറ്റ് രണ്ട് വിഗ്രഹങ്ങള്‍. ചെന്നൈ ഐഡല്‍ വിംഗ് സിഐഡി സംഘത്തെ ഡിജിപി അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.