തിരുവനന്തപുരം: കെഎസ്ഇബി സമരക്കാരെ പരിഹസിച്ച് ചെയര്‍മാന്‍ ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ. വൈദ്യുതി ബോര്‍ഡില്‍ പ്രശ്നങ്ങളില്ലെന്നും അശോക് പറഞ്ഞു.
എല്ലാവരും സഹകരിച്ചെങ്കില്‍ മാത്രമേ ഒരു ബിസിനസ് സ്ഥാപനമായ കെഎസ്ഇബി മുന്നോട്ടു പോകൂ. കെഎസ്ഇബിയെ സംബന്ധിച്ചിടത്തോളം ഏത് എത്ര പരമാവധി വരെയും ഒരു വ്യക്തിയെ അക്കോമഡേറ്റ് ചെയ്യാന്‍ തയ്യാറാകും. പക്ഷെ, കെഎസ്ഇബി എന്ന സ്ട്രക്ചറിന്റെ മൗലിക സ്വഭാവം ബലികഴിക്കില്ല.
സംസാരിക്കാന്‍ വന്നയുടനെ അധിക്ഷേപിച്ച ശേഷം വിളറിയ ചിരി ചിരിച്ച് ഇങ്ങനെയൊക്കെ പറയല്ലേ, നമുക്ക് യോഗം തുടരാമെന്നൊന്നും ബി അശോക് പറയില്ല. നിര്‍ത്തിക്കോ, പ്ലീസ് ഗറ്റൗട്ട് അതാണ് തന്റെ നിലപാടെന്ന് അശോക് പറഞ്ഞു. ചെറിയ പിശകുപറ്റിപ്പോയി, തിരിച്ചെടുക്കണമെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമേയുള്ളൂ. ഇതൊന്നും വാശിപ്പുറത്ത് ചെയ്യുന്നതല്ല.
മാറ്റം എന്നു പറഞ്ഞ് പേടിപ്പിക്കാനേ പറ്റില്ല. എവിടെച്ചെന്നാലും പോളിസി കണ്‍സിസ്റ്റന്റ് തന്നെയാണ്. കസേര മാറുന്നു, ആളുകള്‍ മാറുന്നു, പ്രൊട്ടസ്റ്റ് മാറുന്നു എന്നേയുള്ളൂ. എല്ലായിടത്തും ഒരേ നയത്തില്‍ തന്നെയാണ് പോകുന്നത്. അനുഭവങ്ങളില്‍ പൊള്ളിക്കുന്ന ഒരുപാട് യാഥാര്‍ത്ഥ്യമുണ്ട്. ആ യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ് താനുമെന്നും ബി അശോക് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.