ന്യൂഡല്‍ഹി; അതിശക്തമായ ഭൂകാന്തിക കൊടുങ്കാറ്റ് ഏറ്റവും അടുത്ത ദിവസങ്ങളില്‍ ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പ് നല്‍കി സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ സ്പേസ് സയന്‍സസ് ഇന്ത്യ (സിഇഎസ്എസ്‌ഐ). മണിക്കൂറില്‍ 429 മുതല്‍ 575 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുമെന്നും സിഇഎസ്എസ്‌ഐ വ്യക്തമാക്കി.
'സോളാര്‍ മാക്സിമ'യോട് അടുക്കുന്ന സൂര്യന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിരൂക്ഷമായ തീജ്വാലകളും മറ്റും ( കൊറോണല്‍ മാസ് ഇജഷന്‍) പുറന്തള്ളുകയാണ്. ഇവയില്‍ പലതും ഭൂമിക്ക് അപകടമുണ്ടാക്കാതെ കടന്നു പോയിരുന്നു.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ സൗരവായു ആഘാത തരംഗം ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥകള്‍ അതിശക്തമായ ഭൂകാന്തിക കൊടുങ്കാറ്റിന് കാരണമാവുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍, നാസ എന്നിവരും കൊറോണല്‍ മാസ് ഇജഷന്‍ നിരീക്ഷിച്ചു വരികയായിരുന്നു. വളരെ വേഗത്തിലുള്ള സൗരവാത പ്രവാഹം കാരണം ഭൂകാന്തിക കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചതിന് ശേഷം തീവ്രമാകുമെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നു.
ഭൂകാന്തിക കൊടുങ്കാറ്റിന്റെ ശക്തി അളക്കുന്നത് ഒന്ന് മുതല്‍ അഞ്ച് വരെ സ്‌കെയിലിലാണ്. ഇതില്‍ ജി 1 തീവ്രത കുറഞ്ഞതും ജി 5 തീവ്രത കൂടിയതുമാണ്. ഭൂമിയില്‍ പതിക്കുന്ന ഭൂകാന്തിക കൊടുങ്കാറ്റ് ജി 2 ലെവല്‍ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഭൂമിയിലെ വൈദ്യുതി ഗ്രിഡുകള്‍ക്കും മറ്റും കേടുപാടുകള്‍ വരുത്താന്‍ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.