റമദാനില്‍ വെള്ളിയാഴ്ച ആവശ്യമെങ്കില്‍ ഇ ലേണിംഗ്

റമദാനില്‍ വെള്ളിയാഴ്ച ആവശ്യമെങ്കില്‍ ഇ ലേണിംഗ്

ദുബായ്:  റമദാനില്‍ ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് ഇ ലേണിംഗ് ആവാമെന്ന് എമിറേറ്റ്സ് സ്കൂള്‍സ് എസ്റ്റാബ്ലിഷ്മെന്‍റ്. പബ്ലിക് സ്കൂളുകള്‍ക്കാണ് നിർദ്ദേശം ബാധകമാകുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ കുട്ടികള്‍ക്ക് ക്ലാസുകളില്‍ ചെന്നുളള പഠനമാകാം. അതേസമയം വെള്ളിയാഴ്ചകളില്‍ വീട്ടിലിരുന്ന് ഇലേണിംഗ് നടത്താമെന്നും ഇഎസ്ഇ സ്കൂളുകള്‍ക്ക് അയച്ച സർക്കുലറില്‍ വ്യക്തമാക്കുന്നു.

അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും ആഴ്ചയില്‍ 25 മണിക്കൂറാണ് പ്രവൃത്തി സമയം. തിങ്കൾ മുതൽ വ്യാഴം വരെ (രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ) അല്ലെങ്കിൽ (രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ) അഞ്ചര മണിക്കൂറും വെള്ളിയാഴ്‌ചകളിൽ മൂന്ന് മണിക്കൂറുമാണ് (രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ) അല്ലെങ്കില്‍ (രാവിലെ 8 മണിമുതല്‍ 11 വരെയും) പ്രവൃത്തിസമയം. മാനേജരുടെ അനുമതി പ്രകാരം സൗകര്യമുളള സമയം തെരഞ്ഞെടുക്കാം. റമദാനില്‍ ക്ലാസുകളുടെയും പാഠങ്ങളുടെയും ഉളളടക്കം കുറച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.