അസമില്‍ വിഷക്കൂണ്‍ കഴിച്ച് 13 പേര്‍ മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍

അസമില്‍ വിഷക്കൂണ്‍ കഴിച്ച് 13 പേര്‍ മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍

ദിസ്പൂർ: അസമിൽ വിഷക്കൂൺ കഴിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു. ആറ് വയസുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഷക്കൂൺ കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചതിലധികവും.

നിരവധി പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തോട്ടം തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള 35 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇവരിൽ 13 പേരാണ് മരിച്ചത് . കഴിഞ്ഞ അഞ്ചു ദിവസത്തിനിടയിലാണ് അസുഖബാധിതരായി ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത് . 

ഏപ്രിൽ ആറിനാണ് സംഭവം . ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ സ്ത്രീ തൊഴിലാളികളാണ് വിഷക്കൂൺ പറിച്ചത് . തുടർന്ന് പാചകം ചെയ്ത് കുട്ടികൾ അടക്കം ഭക്ഷിക്കുകയായിരുന്നു. വയറിളക്കം, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ നിരവധിയാളുകൾക്ക് കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.