ലിവീവ്: ഉക്രെയ്‌നിലെ ലിവീവില്‍ സ്ഥിതി ചെയ്യുന്ന പരിശുദ്ധ മാതാവിന്റെ രൂപം സംരക്ഷിക്കാന്‍ സുരക്ഷാ വലയം തീര്‍ത്ത് വിശ്വാസികള്‍.
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം മൂലം ചരിത്ര സ്മാരകങ്ങളും രൂപങ്ങളും നവീകരിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. ചരിത്രപരമായ രൂപങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനാണ് ജനങ്ങള്‍ ശ്രമിക്കുന്നത്. കാരണം അവ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. ഇവയില്‍ പലതും യുനെസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലുള്ളവയാണ്.
ലിവിവ് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഈ പട്ടികയിലെ ഏതെങ്കിലും വസ്തുവിന്റെ നാശം യൂറോപ്പിലെ മറ്റേതൊരു ചരിത്ര വസ്തുവിന്റെയും നാശത്തിന് തുല്യമാണന്ന് ലിവീവ് സിറ്റി കൗണ്‍സിലിന്റെ ചരിത്രപരമായ പരിസ്ഥിതി സംരക്ഷണ വിഭാഗം മേധാവി ലിലിയ ഒനിഷെങ്കോ പറഞ്ഞു. നമ്മുടെ സംസ്‌കാരം നഷ്ടപ്പെട്ടാല്‍ നമുക്ക് നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടുമെന്നും ലിലിയ കൂട്ടിച്ചേര്‍ത്തു.
ഒരു മാസം മുമ്പ് ലിവീവിലെ ലത്തീന്‍ കത്തീഡ്രലിനു മുന്നിലുള്ള ഒരു രൂപവും ഉക്രേനിയക്കാര്‍ ഇതേ രീതിയില്‍ സംരക്ഷിച്ചിരുന്നു. ഗത്സെമിന്‍ തോട്ടത്തില്‍ വച്ച് യേശുവിനെ പട്ടാളക്കാര്‍ അറസ്റ്റ് ചെയ്യുന്ന രൂപമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.