എലിസബത്ത് രാജ്ഞിക്ക് 96 തികയുന്നു: മുത്തശ്ശിയെ സന്ദര്‍ശിച്ച് ഹാരിയും മേഗനും; രാജകീയ ചുമതലകള്‍ ഉപേക്ഷിച്ചശേഷം ആദ്യമായി ബ്രിട്ടണില്‍

എലിസബത്ത് രാജ്ഞിക്ക് 96 തികയുന്നു: മുത്തശ്ശിയെ സന്ദര്‍ശിച്ച് ഹാരിയും മേഗനും; രാജകീയ ചുമതലകള്‍ ഉപേക്ഷിച്ചശേഷം ആദ്യമായി ബ്രിട്ടണില്‍

ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും പെസഹാ ദിനമായ വ്യാഴാഴ്ച എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. 'ദി സണ്‍' പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ദി ഇന്‍വിക്റ്റസ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഹേഗിലേക്കുള്ള യാത്രാ മധ്യേയാണ് ദമ്പതികള്‍ രാജ്ഞിയെ സന്ദര്‍ശിക്കുന്നത്. മുത്തശ്ശിയെ കാണാന്‍ ഹാരി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. 2020 മാര്‍ച്ചില്‍ രാജകീയ ചുമതലകള്‍ ഉപേക്ഷിച്ചതിനുശേഷം ഇതാദ്യമായാണ് ഇരുവരും ബ്രിട്ടനിലെത്തുന്നത്.

വിന്‍ഡ്സര്‍ കാസില്‍ സന്ദര്‍ശനത്തിനിടെ ഹാരിയും മേഗനും ചാള്‍സ് രാജകുമാരനെ കണ്ടതായും 'ദി സണ്‍' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന മുത്തച്ഛന്‍ എഡിന്‍ബര്‍ഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ ചടങ്ങില്‍ ഹാരി പങ്കെടുത്തിരുന്നില്ല.

സുരക്ഷാ സംരക്ഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം ചടങ്ങിന് ഹാജരാകാതിരുന്നത്. മേഗനൊപ്പം അമേരിക്കയിലാണ് ഇപ്പോള്‍ ഹാരി താമസിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസം വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടന്ന വാര്‍ഷിക മൗണ്ടി സേവനത്തില്‍ പങ്കെടുത്തിരുന്നില്ല. ഈ മാസമവാസാനത്തോടെ എലിസബത്ത് രാജ്ഞിക്ക് 96 വയസ് തികയുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.