ട്വിറ്റര്‍ എന്‍ഗേജ്‌മെന്റില്‍ മോഡിയെ കടത്തി വെട്ടി രാഹുലിന്റെ കുതിപ്പ്

ട്വിറ്റര്‍ എന്‍ഗേജ്‌മെന്റില്‍ മോഡിയെ കടത്തി വെട്ടി രാഹുലിന്റെ കുതിപ്പ്

ന്യൂഡല്‍ഹി: ട്വിറ്റര്‍ എന്‍ഗേജ്‌മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടത്തിവെട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് 'ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മോഡിക്ക് നിലവില്‍ 77.8 ദശലക്ഷം ഫോളോവേഴ്‌സും രാഹുലിന് 20.4 ദശലക്ഷം ഫോളോവേഴ്‌സുമാണ് ട്വിറ്ററിലുള്ളത്. 2019-21 വര്‍ഷം മോഡിയേക്കാള്‍ മൂന്നിരട്ടി ലൈക്കുകളും റീ ട്വീറ്റുകളും രാഹുലിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള രാഹുലിന്റെ ട്വീറ്റുകള്‍ക്കാണ് കൂടുതല്‍ റീച്ച്.

2019 ജനുവരി മുതല്‍ 2021 ഡിസംബര്‍ 31 കാലയളവിലെ രണ്ടു നേതാക്കളുടെയും ട്വിറ്റര്‍ ഉപയോഗമാണ് ഗവേഷണത്തിന് ആശ്രയിച്ചത്. ഇതില്‍ ലൈക്ക്, റീട്വീറ്റ്, ക്വാട്ട് എന്നിങ്ങനെയുള്ള എന്‍ഗേജ്മെന്റില്‍ പ്രധാനമന്ത്രിയെക്കാളും മൂന്നിരട്ടി മുന്നിലാണ് രാഹുല്‍ ഗാന്ധി. ഈ കാലയളവില്‍ പ്രതിദിനം ശരാശരി 1.7 ട്വീറ്റുകളാണ് രാഹുല്‍ പോസ്റ്റ് ചെയ്തത്.

രാഹുലിന്റെ ട്വിറ്റുകളില്‍ 49 ശതമാനവും ഹിന്ദിയിലായിരുന്നു. എന്നാല്‍, ഇതേ കാലയളവില്‍ ശരാശരി എട്ട് ട്വീറ്റാണ് ദിവസവും മോദി പോസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ 72 ശതമാനവും ഇംഗ്ലീഷിലായിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ച്ചകളെ വിമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളിലേറെയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.