തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി അംഗത്വ വിതരണത്തിൽ നേതൃത്വത്തിന് വൻ വീഴ്ച. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ ആളില്ല. കെ.സുധാകരന്‍ പ്രഖ്യാപിച്ച ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ആകാതെ കേരളത്തിലെ കോണ്‍ഗ്രസ് അംഗത്വവിതരണം പൊളിഞ്ഞു.
ഡിജിറ്റൽ - പേപ്പർ ക്യാമ്പയിൻ വെള്ളിയാഴ്ചയോടെ പൂർത്തിയാകുകയും ചെയ്തു. എന്നാൽ ലക്ഷ്യമിട്ട അംഗങ്ങളുടെ എണ്ണത്തിൽ പകുതി പോലും പൂർത്തീകരിക്കാൻ കെപിസിസിക്കും ബന്ധപ്പെട്ട കമ്മിറ്റികൾക്കും സാധിച്ചില്ല . ദേശീയ പുനഃസംഘടനയുടെ ഭാഗമായിട്ടാണ് രാജ്യവ്യാപകമായിട്ടും കേരളത്തിലും അംഗത്വ വിതരണം നടത്തുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ കോൺഗ്രസിന്റെ അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചത്. മാർച്ച് 31-നായിരുന്നു ക്യാമ്പയിൻ പൂർത്തീകരിക്കാൻ തീരുമാനിച്ചിരുന്ന കാലപരിധി. എന്നാൽ സംസ്ഥാനത്ത് ലക്ഷ്യമിട്ടതിന്റെ നാലിലൊന്ന് പോലും ചേർക്കാൻ മാർച്ച് 31-നുള്ളിൽ സാധിച്ചില്ല. ഇതേത്തുടർന്ന് 15 ദിവസം കൂടി നീട്ടി. ഏപ്രിൽ 15 വരെ കെപിസിസി നീട്ടി.
അംഗത്വവിതരണം പൂര്‍ത്തിയാക്കാന്‍ ഹെക്കമാന്‍ഡ് സമയം നീട്ടിനല്‍കിയിട്ടും ഫലമുണ്ടായില്ല. അംഗത്വ വിതരണം ഇന്നലെ രാത്രിയോടെ അവസാനിച്ചപ്പോഴും ലക്ഷ്യമിട്ട പകുതി പോലും ആയിട്ടില്ല എന്നതാണ് പുറത്ത് വരുന്ന കണക്കുകൾ. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ അംഗത്വവിതരണം കൂടി നടത്തിയത്. ബൂത്ത് തലത്തിലാണ് പേപ്പർ അംഗത്വ വിതരണം നടത്തിയത്.
സെമി കേഡർ നടപ്പാക്കിയിട്ടും മുൻ കെപിസിസി നേതൃത്വങ്ങൾ കൈവരിച്ച നേട്ടം പോലും സുധാകരന് നേടാനായിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.