പ്രതികളുമായി ഒത്തുകളി നടക്കില്ല; പോക്‌സോ കേസിന് പൊലീസില്‍ പ്രത്യേക വിഭാഗം വരുന്നു

 പ്രതികളുമായി ഒത്തുകളി നടക്കില്ല; പോക്‌സോ കേസിന് പൊലീസില്‍ പ്രത്യേക വിഭാഗം വരുന്നു

തിരുവനന്തപുരം: പോക്‌സോ കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. വധ ശിക്ഷവരെ കിട്ടാവുന്ന പോക്‌സോ കേസുകളില്‍ ഗൗരവമായ അന്വേഷണമോ തെളിവു ശേഖരണമോ നടത്താതെ പൊലീസ് ഒത്തുകളിക്കുകയും കോടതികളില്‍ പരാജയപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

പുതിയ തസ്തിക സൃഷ്ടിക്കില്ല. പ്രതിവര്‍ഷം 500ല്‍ താഴെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സി-കാറ്റഗറി സ്റ്റേഷനുകള്‍ 106 എണ്ണമുണ്ട്. ഇവയില്‍ 44 സ്റ്റേഷനുകളിലെ സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് മടക്കി നല്‍കി ഇന്‍സ്‌പെക്ടര്‍മാരെ പോക്‌സോ അന്വേഷണ വിഭാഗത്തിലേക്ക് മാറ്റും. പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.

മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷയും ഇരയ്ക്കു മരണം സംഭവിച്ചാല്‍ വധശിക്ഷയും കിട്ടാവുന്ന കുറ്റകൃത്യമാണ് പൊലീസ് അട്ടിമറിക്കുന്നത്. 18.32% കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2013 മുതല്‍ 2018 വരെ വിചാരണ പൂര്‍ത്തിയായ 1255 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 230 ല്‍ മാത്രമാണ്. കോഴിക്കോട്ട് 282 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 23ല്‍ മാത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.