ഹനുമാന്‍ ജയന്തി ശോഭയാത്രയ്ക്ക് നേരെ കല്ലേറ്; ഡല്‍ഹിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

ഹനുമാന്‍ ജയന്തി ശോഭയാത്രയ്ക്ക് നേരെ കല്ലേറ്; ഡല്‍ഹിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ ഹനുമാന്‍ ജയന്തി ശോഭായാത്രയ്ക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കല്ലേറില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സംഘര്‍ഷത്തിനിടെ വാഹനങ്ങള്‍ക്കു തീവച്ചു.

ശോഭായാത്ര കടന്നു പോകുന്നതിനിടെയാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്. സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ദ്രുത കര്‍മസേനയെ വിന്യസിച്ചു. ന്യൂനപക്ഷ വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ശോഭയാത്രയ്ക്കു നേരെ കല്ലേറുണ്ടാകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്.

ഇവിടെ ഡ്രോണ്‍ നീരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സിറ്റി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയ്ക്കു നിര്‍ദേശം നല്‍കി. ജഹാംഗീര്‍ പുരിയിലും സമീപ പ്രദേശങ്ങളിലും കൂടുതല്‍ സേനയെ നിയോഗിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. എല്ലാവരും സമാധാനം പാലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.