ടൂറിസ്റ്റുകള്‍ക്കായി കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ടോപ്പ് ബസുകളുടെ സര്‍വീസ് ഇന്ന് മുതല്‍

ടൂറിസ്റ്റുകള്‍ക്കായി കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ടോപ്പ് ബസുകളുടെ സര്‍വീസ് ഇന്ന് മുതല്‍

തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ടോപ്പ് ബസുകളുടെ സര്‍വീസ് ഇന്ന് മുതല്‍. തിരുവനന്തപുരത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നഗരം ചുറ്റിക്കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

വിദേശത്ത് ഉപയോഗിക്കുന്ന മോഡലാണ് കെഎസ്ആര്‍ടിസി തിരുവനന്തപുരത്തൊരുക്കുന്നത്. ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചാണ് പദ്ധതി. കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍സ് ആണ് സഞ്ചാരികള്‍ക്കായി ഈ സൗകര്യം ഒരുക്കുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, വെള്ളയമ്പലം, ലുലു മാള്‍, കോവളം എന്നീ റൂട്ടുകളിലാണ് ബസ് സര്‍വീസ് നടത്തുന്നത്.

നിലവില്‍ വൈകുന്നേരം അഞ്ച് മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും, രാവിലെ ഒന്‍പത് മുതല്‍ നാല് വരെ നീണ്ടു നില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് സര്‍വീസ് നടത്തുന്നത്. രണ്ട് സര്‍വീസിലും ടിക്കറ്റ് നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് വെല്‍ക്കം ഡ്രിങ്ക്‌സും, സ്‌നാക്ക്‌സും ബസിലുണ്ടാകും. ഡേ ആന്‍ഡ് നൈറ്റ് നൈറ്റ് ഒരുമിച്ച് ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.