ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട്-ആര്‍എസ്എസ് സംഘര്‍ഷത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 29 ന് കേരളത്തിലെത്തും. മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനമാണെങ്കിലും സംഘര്‍ഷ പശ്ചാത്തലത്തില്‍ ഷായുടെ വരവിന് വന്‍ പ്രാധാന്യമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അദേഹത്തിന്റെ സന്ദര്‍ശനം.
ബിജെപിയുടെ സംസ്ഥാന നേതാക്കളുടെ യോഗത്തിലും തിരുവനന്തപുരത്ത് നടക്കുന്ന പൊതു യോഗത്തിലും അമിത്ഷാ പ്രസംഗിക്കും. ഇതിനു ശേഷം ചില ക്രൈസ്തവ മത മേലധ്യക്ഷന്മാരെ ഷാ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ അന്തിമ തീരുമാനം ആയിട്ടില്ല. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രൈസ്തവ സഭകളുടെ ആശങ്കകളോട് ചേര്‍ന്നു നില്‍ക്കുന്ന പ്രതികരണം ബിജെപി നടത്തിയിരുന്നു.
സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും അമിത് ഷായുടെ വരവിന് പിന്നിലുണ്ട്. രാജ്യസഭയിലെ കാലാവധി അവസാനിച്ച സുരേഷ് ഗോപിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാക്കുകയെന്നതും കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.