ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് പൊണ്ണത്തടി. ഡയറ്റും വ്യായാമവും നോക്കിയിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ട് വണ്ണം കൂടാം. സ്‌ട്രെസ് വണ്ണം കൂടുന്നതിന് കാരണമാകുമോ എന്നതിനെ കുറിച്ച് പലര്‍ക്കും സംശയമുണ്ടാകും. അമിതമായി സമ്മര്‍ദ്ദം നേരിടുമ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണാണ് ഇക്കാര്യത്തില്‍ വില്ലന്‍.
ഇതു ദഹന പ്രക്രിയയെ സാരമായി ബാധിക്കുകയും ഉപാപചയ പ്രവര്‍ത്തനത്തെ കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഭക്ഷണത്തിനോടു താല്‍പര്യം തുടരുന്നതു മൂലം ആഹാരത്തില്‍ കുറവുണ്ടാവുകയും ചെയ്യില്ല. ഇതു ശരീരത്തില്‍ അനാവശ്യമായി കൊഴുപ്പും കലോറിയും അടിഞ്ഞു കൂടുന്നതിനു കാരണമാകും.
കോര്‍ട്ടിസോള്‍ കൊഴുപ്പിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു. ഇത് നിങ്ങളുടെ വിശപ്പ് വര്‍ധിപ്പിക്കുന്നു. കൂടാതെ ഉയര്‍ന്ന കോര്‍ട്ടിസോളിന്റെ അളവ് മധുരവും കൊഴുപ്പും ഉപ്പും ഉള്ള ഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകും.
ശരീരം സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന ഒരു ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. കോര്‍ട്ടിസോള്‍ അളവ് കൂടുമ്പോള്‍ പെട്ടെന്ന് ഭാരം കൂടുക, എപ്പോഴും ക്ഷീണം, വിഷാദം, പ്രതിരോധ ശേഷി കുറയുക പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.
നിങ്ങള്‍ സമ്മര്‍ദത്തിലാകുമ്പോഴെല്ലാം അഡ്രീനല്‍ ഗ്രന്ഥികള്‍ കോര്‍ട്ടിസോള്‍ പുറത്തു വിടുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും സമ്മര്‍ദത്തിലാണെങ്കില്‍ ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിക്കുന്നുവെന്ന് അഡ്രീനല്‍ ഗ്രന്ഥി തിരിച്ചറിയുകയില്ല. ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടിസോള്‍ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാര എന്നിവ ഉയര്‍ത്തുന്നു. മാത്രമല്ല, വയറിലെ കൊഴുപ്പും വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.