മത്സ്യബന്ധന ബോട്ടില്‍ നിന്ന് മൂന്ന് ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തു; അഞ്ചു പേരെ അറ്റസ്റ്റ് ചെയ്ത് സ്പാനിഷ് പോലീസ്

മത്സ്യബന്ധന ബോട്ടില്‍ നിന്ന് മൂന്ന് ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തു; അഞ്ചു പേരെ അറ്റസ്റ്റ് ചെയ്ത് സ്പാനിഷ് പോലീസ്

ലാസ് പാല്‍മാസ്: സ്‌പെയ്‌നിലെ ലാസ് പാല്‍മാസില്‍ കാനറി ദ്വീപുകള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധന ബോട്ടില്‍ കടത്താന്‍ ശ്രമിച്ച മൂന്ന് ടണ്‍ കൊക്കെയ്ന്‍ സ്പാനിഷ് പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന അഞ്ചു പേരെയും അറസ്റ്റ് ചെയ്തു.

സ്പാനിഷ് ദ്വീപസമൂഹത്തിന് 300 നോട്ടിക്കല്‍ മൈല്‍ അകലെ കോസ്റ്റ് ഗാര്‍ഡാണ് എകെടി 1 എന്ന ബോട്ടില്‍ പരിശോധന നടത്തി കൊകെയ്ന്‍ പിടിച്ചെടുത്തത്. സംശയം തോന്നിയ കോസ്റ്റ് ഗാര്‍ഡിന്റെ പെട്രോളിംഗ് സംഘം ബോട്ടില്‍ പ്രവേശിക്കുകയും ഭദ്രമായി പായ്ക്ക് ചെയ്തുവച്ചിരുന്ന ചരക്കുകള്‍ പരിശോധിക്കുകയുമായിരുന്നു.

72 ദശലക്ഷം യൂറോ വിലമതിക്കുന്ന 2.9 ടണ്‍ കൊക്കെയ്‌നാണ് ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത്. തുര്‍ക്കി പൗരത്വമുള്ള നാലു പേരും ഒരു ജോര്‍ജിയന്‍ പൗരനും അടക്കം അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് ലാസ് പാല്‍മസിലെ ജയില്‍ റിമാന്‍ഡ് ചെയ്തു.

തെക്കേ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്തുന്ന സംഘം ആഫ്രിക്കന്‍ റൂട്ട് എന്ന ഇടനാഴിയില്‍ വച്ച് ബോട്ടുകാര്‍ക്ക് മയക്കുമരുന്ന് കൈമാറുന്നത് പതിവാണ്. ഇവിടെ സ്ഥിരം പെട്രോളിംഗ് നടത്തുന്ന സ്പാനീഷ് പോലീസ് നിരന്തരം മയക്കുമരുന്ന് പിടിക്കാറുണ്ടെന്നും സ്പാനിഷ് സിവില്‍ ഗാര്‍ഡിന്റെ വക്താവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.