ഭൗമശാസ്ത്ര സംഭാവനയ്ക്ക് ഖനി തൊഴിലാളിക്ക് ദേശീയ അംഗീകാരം; പുരസ്‌കാരം ലഭിച്ചത് അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞന്‍ ട്രെവര്‍ ബാരിക്കിന്

ഭൗമശാസ്ത്ര സംഭാവനയ്ക്ക് ഖനി തൊഴിലാളിക്ക് ദേശീയ അംഗീകാരം; പുരസ്‌കാരം ലഭിച്ചത് അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞന്‍ ട്രെവര്‍ ബാരിക്കിന്

വേല്‍സ്: ശാസ്ത്രത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഓസ്‌ട്രേലിയ നല്‍കുന്ന 2022 ലെ പുരസ്‌കാരത്തിന് ട്രെവര്‍ ബാരിക്ക് അര്‍ഹനായി. ശനി ഗ്രഹത്തെ നിരീക്ഷിക്കുന്നതില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം.

ശനിയെ വിശകലനം ചെയ്യുന്ന ബാരിയുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഓസ്‌ട്രേലിയ പ്രസിഡന്റ് ജോണ്‍ ലത്താന്‍സിയോ പറഞ്ഞു. അദ്ദേഹത്തോടൊപ്പം സൂപ്പര്‍നോവകളെക്കുറിച്ചുള്ള പഠന സംഘത്തിലെ അംഗങ്ങളായ ബെറെനീസ്, ആര്‍തര്‍ പേജ് എന്നിവരും പുരസ്‌കാരം പങ്കിട്ടു.

ബ്രോക്കന്‍ ഹില്ലിലെ ഖനികളില്‍ ജോലി ചെയ്യുന്ന ബാരിക്ക് ഭൗമശാസ്ത്രമേഖലയിലെ അതീവ താല്‍പര്യമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 'ഞങ്ങള്‍ വളരെ ചെറിയ ഒരു സമൂഹമാണ്, വളരെ ഒറ്റപ്പെട്ടവരാണ്, പക്ഷേ ബ്രോക്കണ്‍ ഹില്‍ ആളുകള്‍ തങ്ങളുടെ കഴിവുകളില്‍ മികവ് പുലര്‍ത്തുന്നവരാണ്' - ട്രെവര്‍ ബാരിക്ക് പറഞ്ഞു.

ദേശീയ ജ്യോതിശാസ്ത്ര അംഗീകാരത്തിലേക്കുള്ള മിസ്റ്റര്‍ ബാരിയുടെ പാത അസാധാരണമായിരുന്നു. സ്വന്തം ഇഷ്ടാനുസൃതം നിര്‍മിച്ച നിരീക്ഷണ ഉകരണം ഉപയോഗിച്ചാണ് ബഹിരാകാശത്തിന്റെ ആഴങ്ങള്‍ പര്യവേക്ഷണം ചെയ്തത്. ഒന്‍പത് വര്‍ഷമായി ട്രെവര്‍ ഈ മേഖലയില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചുവരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.