71,000 രൂപയുടെ ആക്ടീവയ്ക്ക് 15.44 ലക്ഷത്തിന്റെ ഫാന്‍സി നമ്പര്‍ !

71,000 രൂപയുടെ ആക്ടീവയ്ക്ക് 15.44 ലക്ഷത്തിന്റെ ഫാന്‍സി നമ്പര്‍ !

വാഹനങ്ങളിലെ ഫാന്‍സി നമ്പറിനായി ലക്ഷങ്ങള്‍ മുടക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. എങ്കിലും വാഹനത്തിന്റെ വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് നമ്പര്‍ സ്വന്തമാക്കുന്നവര്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. എന്നാല്‍ അങ്ങനേയും ചിലര്‍ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ചണ്ഡീഗഡ് സ്വദേശി ബ്രിജ് മോഹന്‍ എന്നയാള്‍. വാങ്ങിയ വാഹനത്തിന്റെ 20 ഇരട്ടിയോളം പണം മുടക്കി തന്റെ ഹോണ്ട ആക്ടീവയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ് ബ്രിജ് മോഹന്‍.

71,000 രൂപ എക്‌സ്‌ഷോറൂം വില വരുന്ന സ്‌കൂട്ടറിന് CH 01 CJ 0001 എന്ന നമ്പര്‍ ലഭിക്കുന്നതിനായി 15.44 ലക്ഷം രൂപയാണ് ബ്രിജ് ചെലവാക്കിയത്. ചണ്ഡീഗഡ് രജിസ്റ്ററിംങ് ആന്റ് ലൈസന്‍സിംങ് അതോറിറ്റി ഫാന്‍സി നമ്പറുകള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ലേലത്തിലാണ് അദ്ദേഹം ആഗ്രഹിച്ച നമ്പര്‍ സ്വന്തമാക്കിയത്.

താന്‍ ഒരു ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നത് ആദ്യമായാണെന്നും ഭാവിയില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറിനും ഇതേ നമ്പര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബ്രിജ് മോഹന്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.