പാലക്കാട്ടെ കൊലപാതകങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളത്; പൊലീസിന്റെ ഇടപെടല്‍ ശക്തമാക്കുമെന്ന് കെ. കൃഷ്ണന്‍ കുട്ടി

പാലക്കാട്ടെ കൊലപാതകങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളത്; പൊലീസിന്റെ ഇടപെടല്‍ ശക്തമാക്കുമെന്ന് കെ. കൃഷ്ണന്‍ കുട്ടി

പാലക്കാട്: പാലക്കാട്ടെ കൊലപാതകത്തിന് തീവ്രവാദ സ്വഭാവമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പൊലീസിന്റെ ഇടപെടല്‍ കര്‍ശനമാക്കുമെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച ബിജെപി നടപടിയെ മന്ത്രി കൃഷ്ണന്‍കുട്ടി വിമര്‍ശിച്ചു. തീരുമാനിച്ച് വന്നാല്‍ അനുനയിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ബിജെപിക്ക് നേരെയുള്ള വിമര്‍ശനം. സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ചത് ഒരു കക്ഷി മാത്രമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട് എംപി വി.കെ ശ്രീകണ്ഠനും മുന്‍ എംപിയും തമ്മില്‍ യോഗത്തില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സര്‍വകക്ഷി യോഗം പ്രഹസനം മാത്രമാണെന്ന് പറഞ്ഞാണ് ബിജെപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടില്ല. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നിലപാട് മാറ്റാതെ ബിജെപി സമീപനം മാറ്റാനാവില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു.

പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.