കനയ്യ കുമാറിനെ സുപ്രധാന സ്ഥാനത്തേക്ക് നിയോഗിക്കാന്‍ കോണ്‍ഗ്രസ്; ബിഹാറില്‍ തന്ത്രപരമായ നീക്കവുമായി രാഹുല്‍

കനയ്യ കുമാറിനെ സുപ്രധാന സ്ഥാനത്തേക്ക് നിയോഗിക്കാന്‍ കോണ്‍ഗ്രസ്; ബിഹാറില്‍ തന്ത്രപരമായ നീക്കവുമായി രാഹുല്‍

ന്യൂഡല്‍ഹി: സിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ യുവ നേതാവ് കനയ്യ കുമാറിനെ ബിഹാര്‍ പിസിസി അധ്യക്ഷനാക്കാന്‍ രാഹുല്‍ ഗാന്ധി. നിലവിലെ പിസിസി അധ്യക്ഷന്‍ മദന്‍ മോഹന്‍ ജാ കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു.

ഈ സ്ഥാനത്തേക്കാണ് കനയ്യയെ നിയോഗിക്കുക. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാകും തീപ്പൊരി യുവ നേതാവ് എത്തുക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും അതിനു പിന്നാലെ ഈ വര്‍ഷം നടന്ന വിവിധ ഉപ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് നടത്തിയത്. ഇതോടെയാണ് നേതൃ മാറ്റത്തിനായി പാര്‍ട്ടി ശ്രമം തുടങ്ങിയത്.

ബിഹാറിലെ പ്രബല വിഭാഗമായ ഭൂമിഹാര്‍ സമുദായത്തില്‍പ്പെട്ടയാളാണ് കനയ്യ. കനയ്യയെ പ്രസിഡന്റാക്കിയാല്‍ ബിഹാറിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുമോയെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിന് ഉണ്ട്. മാത്രമല്ല, സഖ്യകക്ഷിയായ ആര്‍ജെഡിക്കും തേജസ്വിനി യാദവിനും കനയ്യയോട് ഒട്ടും താല്‍പ്പര്യമില്ല.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനയ്യയുടെ മണ്ഡലത്തില്‍ ആര്‍ജെഡി പാലം വലിച്ചെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉന്നയിച്ചിരുന്നു. യുവനേതാവായ കനയ്യ ഉയര്‍ന്നു വന്നാല്‍ തന്റെ രാഷ്ട്രീയ ഭാവിക്ക് കോട്ടം തട്ടുമോയെന്ന ഭീതി തേജസ്വിനിക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.