കോടഞ്ചേരിയിലെ വിവാദ വിവാഹം; ജ്യോത്സന ഇന്ന് കോടതിയില്‍ ഹാജരാകും

കോടഞ്ചേരിയിലെ  വിവാദ വിവാഹം; ജ്യോത്സന ഇന്ന് കോടതിയില്‍ ഹാജരാകും

കോഴിക്കോട് : കോടഞ്ചേരിയിൽ വിവാദമായ മിശ്ര വിവാഹത്തിലെ വധു ജ്യോത്സനയെ ഇന്ന് കോടതിയില്‍ ഹാജരാകും. ജ്യോത്സനയെ ഹാജരാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയാണ് പോലീസിന് നിർദ്ദേശം നൽകിയത്.

ജ്യോത്സന മേരി ജോസഫിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി, കോടഞ്ചേരി പോലീസ് സ്റ്റേഷൻ സി ഐ എന്നിവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഷെജിനും ജ്യോത്സനയും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന പരാതികൾ ഉയർന്നതോടെ വിവാഹം വിവാദമായി. മകൾ ചതിക്കപ്പെട്ടതാണെന്നും സി.ബി.ഐയോ, എൻ.ഐ.എയോ പോലുള്ള കേന്ദ്ര ഏജൻസികൾ ഇതിൽ അന്വേഷണം നടത്തണമെന്നുമാണ് ജ്യോത്സനയുടെ പിതാവിന്റെ ആവശ്യം.

കഴിഞ്ഞ ആഴ്ചയായിരുന്നു ഷെജിനും ജ്യോത്സനയും തമ്മിലുള്ള വിവാഹം. വിദേശത്ത് ജോലിചെയ്തിരുന്ന ജ്യോത്സന മറ്റൊരാളുമായുള്ള വിവാഹ നിശ്ചയത്തിന് വേണ്ടിയാണ് നാട്ടിൽ എത്തിയത്. എന്നാൽ ചടങ്ങിന് ദിവസങ്ങൾക്ക് മുൻപ് ജയെ കാണാതെ ആകുകയായിരുന്നു. പിന്നീടാണ് ഷെജിനെ വിവാഹം ചെയ്ത വിവരം ആളുകൾ അറിയുന്നത്.

എന്നാൽ വിവാഹം കഴിഞ്ഞ ശേഷം ജ്യോത്സന വീട്ടിൽ വരുകയോ വീട്ടുകാരെ കാണുകയോ ചെയ്തിട്ടില്ല. മകളെക്കുറിച്ച് യാതൊരു വിവരവും അറിയാതെയായതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.