ശ്രീനിവാസന്റെ കൊലയാളികള്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയിലെത്തി; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

 ശ്രീനിവാസന്റെ കൊലയാളികള്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയിലെത്തി; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ പുറത്ത്. ശ്രീനിവാസന്റെ കൊലയാളികള്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇവിടെ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ പോയത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഏപ്രില്‍ പതിനഞ്ചിനാണ് സുബൈര്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ഒന്‍പത് മണിയോടെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങി. ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന പ്രതികള്‍ നേരെ പോയത് ശ്രീനിവാസനെ കൊലപ്പെടുത്താനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒളിവില്‍ പോകുന്നതിന് മുമ്പ് കൊലയാളികള്‍ ഫോണുകള്‍ ഉപേക്ഷിച്ചു. കൃത്യം നടത്തിയ ശേഷം നഗരത്തിന് പുറത്തേക്ക് പ്രതികള്‍ നീങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

കേസില്‍ ആറ് പ്രതികളാണ് ഉള്ളത്. ഇവരിലൊരാള്‍ പട്ടാമ്പി സ്വദേശിയാണ്. അതേസമയം സുബൈര്‍ വധക്കേസില്‍ പിടിയിലായ മൂന്ന് ബി ജെ പി പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. രണ്ട് പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.