കൊച്ചി: പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് നാലു വര്‍ഷം മുന്‍പ് കാണാതായ ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താനായി സിബിഐ ഇന്റര്‍പോള്‍ മുഖേന 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. ജെസ്‌നയെ വിദേശത്തേക്ക് കടത്തിയെന്ന് അന്വേഷണത്തില്‍ ബോധ്യമായ സാഹചര്യത്തിലാണ് സിബിഐ ഇത്തരമൊരു നീക്കം നടത്തുന്നത്.
ജെസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ എന്നിവ മറ്റു രാജ്യങ്ങളിലെ ഇന്റര്‍പോളിനു കൈമാറി. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിനെ മുക്കൂട്ടുതറയിലുള്ള വീട്ടില്‍ നിന്ന് കാണാതായത്.
മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്നയെ കണ്ടിട്ടില്ല. ഇതേ തുടര്‍ന്ന് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ ജെസ്‌നയെ കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്സ് ജോണ്‍ ജയിംസ് നല്‍കിയ ഹര്‍ജിയില്‍ 2021 ഫെബ്രുവരി 19 നാണ് കോടതി കേസ് സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. അന്വേഷണം വേഗത്തിലാക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘനയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ച പ്രകാരം സിബിഐ മുദ്ര വച്ച കവറില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.