പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; തോമസ് ഐസക്കിന് ചിന്തയുടെ മാത്രം ചുമതല

പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; തോമസ് ഐസക്കിന് ചിന്തയുടെ മാത്രം ചുമതല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചു. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപര്‍ സ്ഥാനത്തേക്ക് മാറ്റി. മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ അപ്രധാനമായ ചിന്ത മാസികയുടെ പത്രാധിപരായും നിയമിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിച്ചു.

ഡല്‍ഹിയില്‍ നിന്ന് പ്രവര്‍ത്തന മേഖല കേരളത്തിലേക്ക് മാറ്റിയ എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കാണ് എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെയും ഇഎംഎസ് അക്കാദമിയുടേയും ചുമതല. കൈരളി ടിവിയുടെ ചുമതല കോടിയേരി ബാലകൃഷ്ണനാണ്.

മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് മുന്‍ പരിചയമുള്ളതാണ് പി. ശശിക്ക് അനുകൂല ഘടകമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശയും അദേഹത്തിന് ഗുണം ചെയ്തു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട ശശി ഈ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സമിതിയിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.