ഐപിഎല്‍: സൂപ്പര്‍ ജയന്റ്സിനെ കീഴടക്കി ബാംഗ്ലൂരിന് റോയല്‍ വിജയം

ഐപിഎല്‍: സൂപ്പര്‍ ജയന്റ്സിനെ കീഴടക്കി ബാംഗ്ലൂരിന് റോയല്‍ വിജയം

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 18 റണ്‍സിന് ലക്‌നൗ സൂപ്പര്‍ ജയിന്റ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 181റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ലക്‌നൗ പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ ആയുള്ളൂ.

നാല് ഓവറില്‍ 25 റണ്‍സ് നല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹാസല്‍വുഡാണ് ലക്‌നൗവിനെ പിടിച്ചു കെട്ടിയത്. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 28 പന്തില്‍ 42 റണ്‍സ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍.

ക്യാപ്ടന്‍ രാഹുല്‍ (30), മാര്‍കസ് സ്റ്റോയിനിസ് (24) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തേ 64 പന്ത് നേരിട്ട് 11 ഫോറും 2 സിക്‌സും ഉള്‍പ്പടെ 96 റണ്‍സ് നേടിയ ക്യപ്ടന്‍ ഫാഫ് ഡുപ്ലെസിസാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.