ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ പാകിസ്താനില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ. കേസില്‍ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരടക്കം 72 പ്രതികള്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും ശിക്ഷ ലഭിച്ചു. പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിലെ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് വിധി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മതനിന്ദയാരോപിച്ച് തെഹരീക് ഇ-ലബായ്ക് പാര്‍ട്ടിയിലെ 800 പ്രവര്‍ത്തകര്‍ ചേര്‍ന്ന് വസ്ത്രനിര്‍മാണ ഫാക്ടറി ആക്രമിക്കുകയും ശ്രീലങ്കന്‍ പൗരനായ ജനറല്‍ മാനേജര്‍ പ്രിയന്ത കുമാരയെ കൊലപ്പെടുത്തുകയുമായിരുന്നു.
കായിക വസ്ത്ര നിര്‍മാതാക്കളായ രാജ്കോ ഇന്‍ഡസ്ട്രീസിലെ ജനറല്‍ മാനേജരായിരുന്നു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രിയന്ത കുമാര. ഇസ്ലാമിക വചനങ്ങളുള്ള തെഹരീക് ഇ-ലബായ്ക് പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ കുമാര കീറിയെറിഞ്ഞതായിരുന്നു കൊലപാതകത്തിന് കാരണം.
ആക്രമി സംഘം കുമാരയെ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് എത്തുന്നതിന് മുന്നേ മൃതദേഹം റോഡിന് നടുവില്‍ വച്ച് കത്തിക്കുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.