ന്യൂഡൽഹി: രാജ്യത്ത് ആയുഷ് ചികിത്സയ്ക്കായി എത്തുന്ന വിദേശികൾക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ആഗോള ആയുഷ് നിക്ഷേപ സംഗമത്തിന്റെ ഉദ്ഘാടനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
പരമ്പരാഗത ചികിത്സ വിദേശികള്‍ക്കും ഏറെ സഹായകരമാണ്. അതുകൊണ്ട് വൈകാതെ തന്നെ പരമ്പരാഗത ചികിത്സയ്ക്കായി രാജ്യത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മോഡി പറഞ്ഞു.
രാജ്യം വൈകാതെ തന്നെ 'ആയുഷ് മാർക്' അവതരിപ്പിക്കുമെന്നും ഇതുമൂലം രാജ്യത്തെ ആയുഷ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കുമെന്നും മോഡി കൂട്ടിച്ചേർത്തു. സർക്കാർ നവീകരണ പദ്ധതികൾ നടത്തിവരികയാണ്. ആയുഷ് ഇ മാർക്കറ്റ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും മോഡി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.