'അങ്ങനെ പറയരുത്'; ലൗ ജിഹാദ് പരാമര്‍ശത്തില്‍ ജോര്‍ജ് എം തോമസിന് സിപിഎമ്മിന്റെ പരസ്യ ശാസന

'അങ്ങനെ പറയരുത്'; ലൗ ജിഹാദ് പരാമര്‍ശത്തില്‍ ജോര്‍ജ് എം തോമസിന് സിപിഎമ്മിന്റെ പരസ്യ ശാസന

കോഴിക്കോട്: കോടഞ്ചേരിയിലെ ലൗ ജിഹാദ് പരാമര്‍ശത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന് പരസ്യ ശാസന. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് ശിക്ഷാ നടപടി.

അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രത പാലിക്കണം. പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിച്ചു വേണം പ്രതികരണങ്ങള്‍ നടത്തേണ്ടത് എന്ന് നടപടി വിശദീകരിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.

വിഷയത്തില്‍ വന്ന വീഴ്ച പാര്‍ട്ടി ഗൗരവമായി പരിശോധനയ്ക്ക് വിധേയമാക്കി. പരസ്യമായി നടത്തിയ അഭിപ്രായ പ്രകടനം പാര്‍ട്ടി ആവര്‍ത്തിച്ചു തള്ളി പറഞ്ഞു. ജോര്‍ജ് എം തോമസ് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടി സ്വീകരിച്ചതെന്നും പി മോഹനന്‍ വ്യക്തമാക്കി.

ഡിവൈഎഫ്ഐ നേതാവും മുസ്ലീം സമുദായാംഗവുമായ ഷെജിന്‍ ക്രൈസ്തവ വിശ്വാസിയായ ജോയ്‌സ്‌നയെ വിവാഹം കഴിച്ചത് പാര്‍ട്ടി അറിയാതെ നടത്തിയ ലൗ ജിഹാദ് ആണെന്ന തരത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം. ലൗ ജിഹാദിനെ പറ്റി സിപിഎം പാര്‍ട്ടി രേഖകളിലും പറയുന്നുണ്ടെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞിരുന്നു.

എന്നാല്‍ ഈ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് ജോര്‍ജ് എം തോമസ് പ്രസ്താവന തിരുത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.