ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലിക്ക് സ്ഥലംമാറ്റം; പുതിയ നിയമനം ദാദ്രനഗര്‍ഹവേലിയിലേക്ക്

ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലിക്ക് സ്ഥലംമാറ്റം; പുതിയ നിയമനം ദാദ്രനഗര്‍ഹവേലിയിലേക്ക്

കൊച്ചി: ലക്ഷദ്വീപില്‍ വിവാദ തീരുമാനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കളക്ടര്‍ അസ്‌കര്‍ അലിക്ക് സ്ഥലംമാറ്റം. ദാദ്രനഗര്‍ ഹവേലിയിലേക്കാണ് അദേഹത്തെ നിയമിച്ചത്. ലക്ഷദ്വീപില്‍ പുതിയ കളക്ടര്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

ദാദ്രനഗര്‍ഹവേലിയില്‍ നിന്നും സലോനി റായ്, രാകേഷ് മിന്‍ഹാസ് എന്നീ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ലക്ഷദ്വീപിലെത്തും. ഇവരില്‍ ഒരാളാകും കളക്ടറാകുക. അസ്‌കര്‍ അലിയുടെ കൂടെ ഒരേ വര്‍ഷം പഠിച്ചിറങ്ങിയവരാണ് ഇവര്‍. വിവിധ വകുപ്പുകളിലായി മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ ലക്ഷദ്വീപില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതോടെ വിവിധ മുസ്ലീം സംഘടനകള്‍ അസ്‌കര്‍ അലിക്കെതിരേ രംഗത്തു വന്നിരുന്നു. ലക്ഷദ്വീപിന്റെ മുഖച്ഛായ മാറ്റുന്ന പല പരിഷ്‌കാരങ്ങളും അസ്‌കറിന്റെ കാലയളവില്‍ ദ്വീപില്‍ നടന്നിരുന്നു.

മണിപ്പൂര്‍ സ്വദേശിയായ അഷ്‌കര്‍ അലി മുസ്ലീം സമുദായത്തിലെ മിറ്റായ്-പങ്കല്‍ വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇടത്തരം കര്‍ഷക കുടുംബത്തില്‍ ഉള്‍പ്പെട്ട അഷ്‌കര്‍ 2015 ലാണ് ഐഎഎസ് നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.