സംസ്ഥാനത്ത് അഗ്നിസുരക്ഷ വകുപ്പിന് കീഴിൽ പുതിയ മൂന്ന് സ്വാശ്രയ കോഴ്‌സുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് അഗ്നിസുരക്ഷ വകുപ്പിന് കീഴിൽ പുതിയ മൂന്ന് സ്വാശ്രയ കോഴ്‌സുകള്‍ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിസുരക്ഷയില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി.കേരള അഗ്നിരക്ഷാ(കേരള ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ സര്‍വീസസ്‌) വകുപ്പിനു കീഴിലാണ്‌ കോഴ്‌സുകള്‍ ആരംഭിക്കുന്നത്‌.

അഗ്നിരക്ഷാ വകുപ്പിനു കീഴിലുള്ള ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ അക്കാദമിയില്‍ ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി വിഷയത്തില്‍ മൂന്ന്‌ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനാണ്‌ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്‌. വിജയകരമായി കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ സര്‍വീസസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌, ഗവണ്‍മെന്റ്‌ ഓഫ്‌ കേരള എന്നു രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനും അനുമതി നല്‍കി.

അര്‍ഹരായ എസ്‌.സി/എസ്‌.ടി വിഭാഗക്കാരുടെ ഫീസ്‌ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്‌ വഹിക്കുന്നതിനനുസരിച്ച്‌ അവര്‍ക്കും പരിശീലനം നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.