പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നത് മോര്‍ച്ചറിയുടെ പിന്നിലെ ഗ്രൗണ്ടിലെന്ന് അന്വേഷണ സംഘം. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ കസ്റ്റഡിയിലായെന്ന് എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കേസില്‍ 16 പ്രതികളുണ്ടെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോപ്പലുര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ദിവസം രാത്രി ജില്ലാ ആശുപത്രി മോര്‍ച്ചറിയുടെ പിന്നിലുള്ള ഗ്രൗണ്ടില്‍വെച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പിറ്റേ ദിവസം രാവിലെ കൊല്ലേണ്ട ആളെയും മറ്റും ഉറപ്പിച്ചു. ഇതില്‍ ആറുപേരാണ് ശ്രീനിവാസനെ കൊല്ലാനായി പോയതെന്നും എ.ഡി.ജി.പി വ്യക്തമാക്കി.
പാലക്കാട് ജില്ലക്കാരായ ബിലാല്‍, റിസ്വാന്‍, സഹദ്, റിയാസ് ഖാന്‍ എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. എന്നാല്‍, ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേര്‍ക്ക് പുറമേ മറ്റ് നാലു പേര്‍ കൂടി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ശ്രീനിവാസനെ കൊല്ലാനെത്തിയ ആറംഗ സംഘത്തിന് നേരേ എന്തെങ്കിലും പ്രത്യാക്രമണം ഉണ്ടായാലോ പദ്ധതി പാളിയാലോ അത് നേരിടാന്‍ വേണ്ടിയാണ് നാലംഗ സംഘം സമീപത്ത് നിലയുറപ്പിച്ചിരുന്നത്.
അതേസമയം കൊലപാതകത്തിന് ശേഷം പ്രതികളില്‍ ചിലര്‍ ജില്ലാ ആശുപത്രി പരിസരത്തേക്ക് തിരിച്ചെത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള നാലു പേരും കൊലപാതകം നടത്തിയ ആറംഗസംഘത്തിനൊപ്പം പോയവരാണെന്നാണ് സൂചന. എന്നാല്‍ കേസിലെ മുഖ്യപ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനായി പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലടക്കം പൊലീസ് തിരച്ചില്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.