കോവിഡ് വാക്‌സിന്‍ ആവശ്യത്തിലധികം കെട്ടി കിടക്കുന്നു; ഉല്‍പാദനം നിര്‍ത്തി സെറം

കോവിഡ് വാക്‌സിന്‍ ആവശ്യത്തിലധികം കെട്ടി കിടക്കുന്നു; ഉല്‍പാദനം നിര്‍ത്തി സെറം

ബെംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കമ്പനികളിലൊന്നായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍ക്കാലികമായി കോവിഡ് വാക്‌സിന്‍ ഉല്‍പാദനം നിര്‍ത്തുന്നു. 200 മില്യണ്‍ വാക്‌സിന്‍ സ്റ്റോക്ക് വന്നതോടെയാണ് കമ്പനി ഇത്തരത്തില്‍ തീരുമാനം എടുത്തത്.

ആവശ്യത്തിലധികം കോവിഡ് വാക്‌സിന്‍ ഇപ്പോള്‍ സ്‌റ്റോക്കുണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അദാര്‍ പൂനാവാല പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയതോടെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്‌സിന്‍ സ്റ്റോക്ക് കുന്നുകൂടിയത്.

കോവിഡിനൊപ്പം ജീവിക്കുകയെന്ന നയത്തിലേക്ക് ലോകം മാറിയതോടെ ബൂസ്റ്റര്‍ ഡോസെടുക്കാനും ആളുകള്‍ കാര്യമായി താല്‍പര്യം കാണിക്കുന്നില്ല. നിലവിലുള്ള ഒമ്പത് മാസത്തില്‍ നിന്നും ബൂസ്റ്റര്‍ ഡോസിന്റെ കാലാവധി ആറ് മാസമായി കുറക്കണമെന്ന ആവശ്യവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്ത് വന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.