ലഡാക്ക് അതിർത്തിയിലെ സൈന്യത്തിന്റെ പട്രോളിങ്ങ് തടയാൻ ഒരു ശക്തിയ്ക്കുമാകില്ല : രാജ്നാഥ് സിങ്ങ്

ലഡാക്ക് അതിർത്തിയിലെ സൈന്യത്തിന്റെ പട്രോളിങ്ങ് തടയാൻ ഒരു ശക്തിയ്ക്കുമാകില്ല : രാജ്നാഥ് സിങ്ങ്

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ സൈന്യം നടത്തുന്ന പട്രോളിങ്ങ് തടയാൻ ആർക്കുമാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലഡാക്ക് മേഖലയിൽ നിലനിൽക്കുന്ന ഇന്ത്യാ- ചൈന സംഘർഷത്തെപ്പറ്റി പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയുകയായിരുന്നു അദ്ദേഹം. സൈനിക പോസ്റ്റുകളിൽ ഇന്ത്യൻ സൈനികർ നടത്തുന്ന പട്രോളിങ്ങിന് ചൈന അനുവദിക്കുന്നില്ലെന്നും തടയുകയാണെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.എന്നാൽ ഒരു തരത്തിലുമുള്ള വീട്ടുവീഴ്ചയ്ക്കും ഇന്ത്യൻ സൈന്യം തയ്യാറല്ലെന്നും അതുകൊണ്ടാണ് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈനികർക്ക് ചൈനയുമായി സംഘർഷത്തിൽ ഏർപ്പെടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.പട്രോളിങ്ങിൽ ഒരു തരത്തിലും മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പാർലമെന്റിൽ ഉറപ്പു നൽകി. ഇന്ത്യ കൈവശം വച്ചിരുന്ന പരമ്പരാഗതമായ സൈനിക പോസ്റ്റുകളിൽ നിന്നും വിട വാങ്ങേണ്ടി വരുന്നു എന്ന മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ ആരോപണങ്ങൾക്കായിട്ടുള്ള മറുപടിയിലായിരുന്നു അദ്ദേഹം പ്രസ്താവന നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.