യുവാക്കള്‍ വഴിതെറ്റുന്നുവെന്ന്; ടിക് ടോക്കിനും പബ്ജിക്കും അഫ്ഗാനിസ്ഥാനില്‍ നിരോധനം

യുവാക്കള്‍ വഴിതെറ്റുന്നുവെന്ന്; ടിക് ടോക്കിനും പബ്ജിക്കും അഫ്ഗാനിസ്ഥാനില്‍ നിരോധനം

കാബൂള്‍: യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് താലിബാന്‍ ടിക് ടോക്കും പബ്ജിയും അഫ്ഗാനിസ്ഥാനില്‍ നിരോധിച്ചു. ബുധനാഴ്ച നടന്ന ക്യാബിനറ്റിലാണ് ആപ്പുകള്‍ നിരോധിക്കാന്‍ താലിബാന്‍ തീരുമാനിച്ചത്.

അധാര്‍മ്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടിവി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന്‍ അറിയിച്ചു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം കോളജുകള്‍, സിനിമാ നിരോധനം എന്നിങ്ങനെ നിരവധി നടപടികള്‍ താലിബാന്‍ ഇത്തവണ അധികാരത്തിലെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കിയിട്ടുണ്ട്. ആപ്പുകളുടെ നിരോധനം ഇതില്‍ ഏറ്റവും പുതിയതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.