റാസല്‍ ഖൈമ: വാഹനമോടിക്കുമ്പോള്‍ റോഡുകളില്‍ നിശ്ചിത അകലം പാലിച്ചില്ലെങ്കില്‍ പിഴ കിട്ടുമെന്ന് ഓർമ്മപ്പെടുത്തി റാസല്‍ ഖൈമ പോലീസ്. 400 ദിർഹവും നാല് ബ്ലാക്ക് പോയിന്‍റും പിഴ കിട്ടും. റോഡില്‍ മതിയായ അകലം പാലിക്കേണ്ടത് സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ട്വീറ്റില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു.
റമദാനില്‍ റോഡിലെ സുരക്ഷ സംബന്ധിച്ചുളള മുന്നറിയിപ്പുകള്‍ ഓരോ എമിറേറ്റുകളിലെ പോലീസും നല്‍കിയിട്ടുണ്ട്. ഇഫ്താറിനോ തറാവീഹ് നമസ്കാരത്തിനോ മുമ്പുള്ള അമിതവേഗതയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ സുരക്ഷ പ്രധാനമാണെന്നും പോലീസ് അറിയിപ്പുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.