മനില: 2020 ല്‍ ലോകത്തില്‍ ഏറ്റവും കൂടുതലാളുകള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത് ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സില്‍. ഫിലിപ്പീന്‍സിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബ്രൗണ്‍ ഇത്തവണത്തെ ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ച് റേഡിയോ വെരിത്താസിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ 500 വര്‍ഷത്തെ രാജ്യത്തിന്റെ കത്തോലിക്കാ വിശ്വാസത്തിന്റെ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ പുറത്തു വിടുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ ബുക്കിനെ ഉദ്ധരിച്ചാണ് അപ്പസ്‌തോലിക് നൂണ്‍ഷ്യോ കണക്കുകള്‍ പുറത്തുവിട്ടത്. 16,03,283 പേരാണ് 2020 ല്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത്.
ഫിലിപ്പീന്‍സിനു പിന്നില്‍ 15,37,710 ജ്ഞാനസ്‌നാനങ്ങളുമായി മെക്‌സിക്കോ രണ്ടാം സ്ഥാനത്തുണ്ട്. ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. ഫിലിപ്പീന്‍സില്‍ കത്തോലിക്കാ വിശ്വാസം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികത്തില്‍ മറ്റുള്ള രാജ്യങ്ങളിലും വിശ്വാസം പങ്കുവയ്ക്കാന്‍ ശ്രമിക്കുന്ന പുറം രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഫിലിപ്പീന്‍സുകാരെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനന്ദിച്ചിരുന്നു.
കത്തോലിക്ക വിശ്വാസം രാജ്യത്തെത്തിയതിന്റെ അഞ്ഞൂറാം വര്‍ഷത്തോട് അനുബന്ധിച്ച് ഈ വര്‍ഷം അവസാനം വരെ ദണ്ഡവിമോചനം നേടാനുള്ള അവസരവും മാര്‍പാപ്പ ഫിലിപ്പീന്‍സ് ജനതയ്ക്ക് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.