പാരീസ്: ഫ്രാന്‍സില്‍ രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ റാലിയിലെ മരീന്‍ ലീപെന്നും തമ്മിലാണ് മത്സരം. 2017ലും ഇരുവരും തമ്മിലായിരുന്നു മത്സരം. വിജയിച്ചാല്‍ ഫ്രാന്‍സില്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും മരീന്‍ ലീപെന്‍.
ഏപ്രില്‍ പത്തിന് 12 പേര്‍ മത്സരിച്ച ആദ്യവട്ട വോട്ടെടുപ്പില്‍ മാക്രോണിന് 27.8 ശതമാനവും ലീപെന്നിന് 23.2 ശതമാനവും വോട്ട് ലഭിച്ചു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് എതിരാണ് മാക്രോണ്‍. യുക്രൈന് ആയുധങ്ങളടക്കമുള്ള സഹായം നല്‍കുന്നതിനൊപ്പം റഷ്യക്കെതിരെ ഉപരോധവും ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യയോട് ആഭിമുഖ്യമുണ്ടെങ്കിലും ഉക്രെയ്ന്‍ അധിനിവേശം തെറ്റാണെന്നു തന്നെയാണ് ലീപെന്നിന്റെ നിലപാടും. വിരമിക്കല്‍ പ്രായം ഉയര്‍ത്തുമെന്നാണ് അവരുടെ വാഗ്ദാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.