ന്യൂഡല്‍ഹി: രാജ്യസഭ എംപിയെന്ന നിലയില്‍ വയനാട്ടില്‍ എത്തിയപ്പോള്‍ വൈദ്യന്മാര്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാനായി കേന്ദ്ര ആയുഷ് മന്ത്രിയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി. കേരളത്തിലെ ഗോത്ര ചികിത്സയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രി സോനോവാളുമായിട്ടാണ് അദേഹം വൈദ്യന്മാര്‍ക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയത്.
വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി വൈദ്യന്മാര്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയത്. ആദിവാസി ഊരുകളിലെ പര്യടനത്തിനിടെയായിരുന്നു പാരമ്പര്യ വൈദ്യ മേഖലയിലെ പ്രശ്നങ്ങള്‍ സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സുരേഷ് ഗോപി ആദിവാസി വൈദ്യന്മാര്‍ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുകയായിരുന്നു.
ഈ മാസം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേരളത്തിലെത്തും. ഗോത്ര ചികിത്സയ്ക്ക് അംഗീകാരം, വനംവകുപ്പ് ഉദ്യോഗസ്ഥരുടം പീഡനം അവസാനിപ്പിക്കണം, പാരമ്പര്യ അറിവുകളുടെ സംരക്ഷണം എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍. കേന്ദ്രമന്ത്രി കേരളത്തിലെത്തുമ്പോള്‍ വൈദ്യന്മാരുമായി ചര്‍ച്ചനടത്തി പ്രശ്നപരിഹാരത്തിന് നടപടിയെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.