കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ത്തിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം. നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ത്തിയെന്ന കണ്ടെത്തലില്‍ അന്വേഷണത്തിന് ഇതുവരെ തീരുമാനമാനം ആകാത്ത സാഹചര്യത്തിലാണ് നീക്കം. മെമ്മറികാര്‍ഡ് പരിശോധനയ്ക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ പരിഗണനയിലാണ്.
കോടതിയില്‍ സൂക്ഷിച്ച തൊണ്ടി മുതലായ മെമ്മറി കാര്‍ഡില്‍ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് പോയെന്ന് ക്രൈംബ്രാഞ്ച് പരാതിപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഫോറന്‍സിക് പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് കഴിഞ്ഞ നാലാം തീയ്യതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷയില്‍ രണ്ട് വട്ടം വിശദീകരണം തേടിയെങ്കിലും അന്വേഷണത്തില്‍ ഇതുവരെ തീരുമാനമായില്ല.
2017 ഫിബ്രവരി 18നാണ് കോടതി ആവശ്യപ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാല്‍ 2018 ഡിസംബര്‍ 13 ന് ഈ ദൃശ്യം വീണ്ടും കണ്ടതായായാണ് ഫോറന്‍സിക് സംഘം മനസിലാക്കിയിട്ടുള്ളത്. മെമ്മറി കാര്‍ഡിലെ ഒരു നിശ്ചിത സമയത്തെ വിവിധതരം ഫയലുകളുടെ ആകെ കണക്കാണ് ഹാഷ് വാല്യു. കോടതി ആവശ്യത്തിന് ഈ ഫയല്‍ ഓപ്പണ്‍ ആക്കിയാല്‍ ഹാഷ് വാല്യു മാറുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ അവസാനമായി ഹാഷ് വാല്യു രേഖപ്പെടുത്തിയത് 2017 ഫെബ്രവരിയിലാണ്. ഇതാണ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മാറിയതായി കണ്ടെത്തിയത്.
കോടതി ആവശ്യത്തിനല്ലാതെ തൊണ്ടി മുതലിന്റെ ഹാഷ് വാല്യു മാറിയതില്‍ കോടതി ജീവനക്കാരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ദൃശ്യം മറ്റാര്‍ക്കെങ്കിലും ചോര്‍ത്തിയതാണോ എന്ന് വ്യക്തമാകാന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്.
വിചാരണ കോടതിയില്‍ നിന്ന് അനുകൂല നടപടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ 37 ദിവസം മാത്രമാണ് തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി ബാക്കിയുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.