പാരീസ്: സെന്‍ട്രല്‍ പാരീസില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് വെടിയുതിര്‍ത്തു. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറിന് നേരെയാണ് ഫ്രഞ്ച് പോലീസ് വെടിവച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ പോണ്ട് ന്യൂഫ് ഏരിയയിലെ ഗതാഗത നിയന്ത്രണ പോയിന്റിലാണ് സംഭവം. പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് പോലീസ് ആവശ്യപ്പെട്ടു.
എന്നാല്‍ നിര്‍ദ്ദേശം പാലിക്കുന്നതിന് പകരം ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കാര്‍ ഇടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ സ്വയം സംരക്ഷിക്കാന്‍ വെടിയുതിര്‍ത്തു.
ഡ്രൈവറും മുന്‍ സീറ്റിലെ യാത്രക്കാരനും വെടിയേറ്റ് മരിച്ചു. പിന്നില്‍ ഇരുന്ന യാത്രക്കാരനെ കൈക്ക് പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.