നീസ്: തെക്കന്‍ ഫ്രഞ്ച് നഗരമായ നീസിലെ പ്രശസ്തമായ സെന്റ് പിയറി ഡി അരീന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരുന്ന വൈദികന് നേരെ കത്തി ആക്രമണം. ഫാ. ക്രിസ്റ്റഫ് എന്ന കത്തോലിക്കാ വൈദികനാണ് കത്തികൊണ്ട് നിരവധി തവണ ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ച നടന്ന സംഭവത്തില്‍ വൈദികനെ രക്ഷിക്കാന്‍ ഓടിയെത്തിയ മരിയ ക്ലൗഡി എന്ന കത്തോലിക്കാ സന്യാസിനിക്കും പരിക്കേറ്റു. അക്രമിയെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്തു. വൈദികന്‍ അപകടനില തരണം ചെയ്‌തെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡെര്‍മാനിന്‍ ട്വീറ്റ് ചെയ്തു.
ദേവാലയത്തിന് സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഫാ.ക്രിസ്റ്റഫ്. ം ഫ്രിജൂസ് സ്വദേശിയായ മാനസിക വിഭ്രാന്തിയുള്ള ഒരാളാണ് ആക്രമണത്തിന് പിന്നിലെന്ന് നീസ് മേയര്‍ ക്രിസ്ത്യന്‍ എസ്‌ട്രോയി പറഞ്ഞു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ഒന്നും ചുമത്തപ്പെട്ടിട്ടില്ല. അക്രമിക്ക് 31 വയസ് ഉണ്ടെന്നു ഫ്രഞ്ച് മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് അക്രമം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.
2016 ജൂലൈ 26 ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്‌റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ തീവ്രവാദികള്‍ 85 വയസ്സുള്ള ഫാ. ജാക്വസ് ഹാമല്‍ എന്ന വൈദികനെ കഴുത്തറത്തു കൊലപ്പെടുത്തിയിരുന്നു. ഫ്രാന്‍സില്‍ ദിവസവും മൂന്നോളം ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പുറത്തു വരുന്ന കണക്കുകള്‍.
നീസിലെ നേത്രോദാം പള്ളിയില്‍ 2020 ഒക്ടോബര്‍ 29 ന് നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒരു സ്ത്രീയെ ശിരഛേദം ചെയ്യുകയും മറ്റ് രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷവും അക്രമി അള്ളാഹു അക്ബര്‍ എന്ന് ആക്രോശിച്ചുകൊണ്ടിരുന്നതായി അന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.