പഞ്ചിംഗ് സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിക്കണം; പുരോഗതി എല്ലാ മാസവും സര്‍ക്കാരിനെ അറിയിക്കണം

പഞ്ചിംഗ് സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിക്കണം; പുരോഗതി എല്ലാ മാസവും സര്‍ക്കാരിനെ അറിയിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സര്‍ക്കാര്‍ ഓഫീസുകളെ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ഉത്തരവ്. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ആണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിലൂടെ ജോലിക്ക് ഹാജരാകാന്‍ വൈകുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം സര്‍ക്കാരിന് പിടിക്കാനാകും.

സര്‍വീസ് ആന്‍ഡ് പേറോള്‍ അഡ്മിനിസ്ട്രേറ്റീവ് റെപോസിറ്ററി ഓഫ് കേരള എന്ന സംവിധാനമാണ് സ്പാര്‍ക്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്പാര്‍ക് സംവിധാനം ലഭ്യമാണ്. പഞ്ചിംഗ് സംവിധാനത്തിന്റെ പുരോഗതി എല്ലാ മാസവും കൃത്യമായി സര്‍ക്കാരിനെ അറിയിക്കണം.

സംസ്ഥാന ധനകാര്യ വകുപ്പിന് കീഴില്‍ ഇ-ഗവേണന്‍സിനായി കൊണ്ടുവന്ന സോഫ്റ്റ്‌വെയര്‍ സംവിധാനമാണ് സ്പാര്‍ക്. 2007 ലാണ് ഈ സംവിധാനം നിലവില്‍ വന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും സേവനവും സംബന്ധിച്ച എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുകയെന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്പാര്‍ക് സംവിധാനം ലഭ്യമാണ്. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തിലേറെ വരുന്ന ജീവനക്കാര്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. എല്ലാ ജീവനക്കാരുടെയും സര്‍വീസ് ബുക്കും ഈ സംവിധാനത്തിലൂടെ ഡിജിറ്റലൈസ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.