വിശ്വകോടീശ്വരില്‍ ഗൗതം അദാനി അഞ്ചാമത്; ഒന്നാമത് എലോണ്‍ മസ്‌ക് തന്നെ

വിശ്വകോടീശ്വരില്‍ ഗൗതം അദാനി അഞ്ചാമത്; ഒന്നാമത് എലോണ്‍ മസ്‌ക് തന്നെ

ന്യൂജെയ്‌സി: ലോകത്തെ ശതകോടീശ്വര പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അഞ്ചാമത്. പ്രമുഖ നിക്ഷേപകന്‍ വാറന്‍ ബഫറ്റിനെ മറികടന്നാണ് ഗൗതം അദാനി ലോകത്തെ അഞ്ചാമത്തെ കോടീശ്വരനായത്. ഫോബ്‌സ് മാസികയുടെ റിപ്പോര്‍ട്ട് പ്രകാരം 123.7 ബില്യണ്‍ യുഎസ് ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി.

തിങ്കളാഴ്ച രാവിലെയാണ് വാരന്‍ ബഫറ്റിന്റെ ആസ്തിയായ 121.7 ബില്യണ്‍ യുഎസ് ഡോളര്‍ ഗൗതം അദാനി മറികടന്നത്. ഈ വര്‍ഷം 43 ബില്യണ്‍ ഡോളര്‍ തന്റെ സമ്പത്തില്‍ അദാനി കൂട്ടിചേര്‍ത്തു. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോയില്‍ 56.2 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്.

സ്‌പേസ് എക്‌സ് ടെസ്ല മേധാവി എലോണ്‍ മസ്‌ക് തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 269.7 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ലോകത്തെ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമായ ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് മസ്‌ക് വിശ്വകോടീശ്വര പദവി നിലനിര്‍ത്തിയതായുള്ള വാര്‍ത്തയും പുറത്തുവന്നത്.

രണ്ടാം സ്ഥാനത്ത് ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആണ്. 170.2 ബില്യണ്‍ ഡോളര്‍ ആണ് അദ്ദേഹത്തിന്റെ ആസ്തി. 167.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി എല്‍എംവിഎച്ച് ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ടും 130.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സിഎംഡി മുകേഷ് അംബാനി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 104.2 ബില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.



123.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, വൈദ്യുതി ഉല്‍പ്പാദനവും വിതരണവും അടക്കമുള്ള മേഖലകളാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ളത്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവയുള്‍പ്പെടെ ആറ് കമ്പനികളും അദാനി ഗ്രൂപ്പിനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.