ആസ്ത്മ രോഗികളുടെ മരുന്ന് കോവിഡിനെ ചെറുക്കും; പുതിയ പഠനവുമായി ഇന്ത്യന്‍ ഗവേഷകര്‍

ആസ്ത്മ രോഗികളുടെ മരുന്ന് കോവിഡിനെ ചെറുക്കും; പുതിയ പഠനവുമായി ഇന്ത്യന്‍ ഗവേഷകര്‍

ബംഗളൂരു: ആസ്ത്മ രോഗികള്‍ ഉപയോഗിക്കുന്ന മരുന്ന് കോവിഡ് പരത്തുന്ന വൈറസ് ശരീരത്തിനുള്ളില്‍ ഇരട്ടിക്കുന്നത് തടയുമെന്ന് ഗവേഷകര്‍. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ (ഐഐഎസ്‌സി) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

പഠനപ്രകാരം ആസ്ത്മ, ഹേ ഫീവര്‍ തുടങ്ങിയ രോഗാവസ്ഥകള്‍ മൂലം ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മോണ്ടെലുകാസ്റ്റ് എന്ന മരുന്നാണ് കോവിഡിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്.
കോവിഡ് വൈറസ് അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന ശക്തമായ ഇന്‍ഹിബിറ്ററുകള്‍ രൂപകല്‍പന ചെയ്യുന്നതിനുള്ള ഒരു വഴികാട്ടിയാകുന്ന തന്മാത്രയായി മോണ്ടെലുകാസ്റ്റ് സോഡിയം ഹൈഡ്രേറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് ദിനം പ്രതിയുള്ള കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പഠനം പുറത്തുവരുന്നത്. രാജ്യത്ത് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നതില്‍ ഒട്ടുമിക്ക കേസുകളും ഒമിക്രോണ്‍ വകഭേദമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

മോണ്ടെലുകാസ്റ്റ് പരീക്ഷിച്ച രോഗികളില്‍ ആശുപത്രിവാസം കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഗവേഷണത്തിന്റെ ഭാഗമായ ഐഐഎസ്‌സിയിലെ മോളിക്യുലാര്‍ റീപ്രൊഡക്ഷന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തന്‍വീര്‍ ഹുസൈന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.