ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ നിന്ന് സ്വര്‍ണം പിടിച്ച കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസിന്റെ പരിശോധന. വൈസ് ചെയര്‍മാന്‍ കെ.കെ ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് റെയ്ഡ്. ശനിയാഴ്ച രാത്രിയാണ് നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.

ദുബായില്‍ നിന്ന് കാര്‍ഗോ വിമാനത്തിലാണ് രണ്ടേകാല്‍ കിലോ സ്വര്‍ണം എത്തിയത്. കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഇന്റലിജന്‍സ് യന്ത്രം തകര്‍ത്ത് സ്വര്‍ണം കണ്ടെത്തുകയായിരുന്നു. പാര്‍സല്‍ ഏറ്റെടുക്കാന്‍ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ അന്നുതന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രമാണ് പാഴ്‌സലിലുണ്ടായിരുന്നത്. ഏറെ പണിപ്പെട്ടിട്ടും തുറക്കാന്‍ സാധിക്കാതിരുന്നതോടെ യന്ത്രം കട്ടര്‍ ഉപയോഗിച്ച് മുറിച്ചു. തുടര്‍ന്നു രണ്ടേകാല്‍ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെടുക്കുകയായിരുന്നു. ഇവയ്ക്ക് ഒരു കോടി രൂപയ്ക്കു മുകളില്‍ വിലവരും.

സിറാജുദ്ദിനെന്ന വ്യക്തിയാണ് ദുബായില്‍ നിന്നു സ്വര്‍ണം അയച്ചതെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.