ഇസ്രയേല്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനും വധ ഭീഷണി: കത്തിനൊപ്പം വെടിയുണ്ടയും; അന്വേഷണം ആരംഭിച്ചു

ഇസ്രയേല്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനും വധ ഭീഷണി: കത്തിനൊപ്പം വെടിയുണ്ടയും; അന്വേഷണം ആരംഭിച്ചു

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്നറ്റ് നഫ്താലിയ്ക്കും കുടുംബത്തിനും വധ ഭീഷണി. പ്രധാനമന്ത്രിയെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ബെന്നറ്റിന്റെ ഭാര്യ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വിലാസത്തില്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

കത്തിനൊപ്പം ഒരു വെടിയുണ്ടയും അയച്ചിട്ടുണ്ട്. സംഭവത്തിന്റെ ഭീകരത വര്‍ധിപ്പിക്കാന്‍ വേണ്ടിയാകും വെടിയുണ്ടയും കൂടി ചേര്‍ത്ത് അയച്ചതെന്ന് ബെന്നറ്റ് നഫ്താലിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നു. കത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് ബെന്നറ്റ് നഫ്താലിക്കും കുടുംബത്തിനുമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിലെ ഉയര്‍ന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി കത്തുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

സംഭവത്തെകുറിച്ച് പ്രതികരിച്ച നഫ്താലി, രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഒരു കാരണവശാലും അക്രമങ്ങളിലേക്കോ രക്തച്ചൊരിച്ചിലുകളിലേക്കോ കടക്കരുതെന്നും അതിനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് വേണ്ടതെന്നും ട്വിറ്ററില്‍ കുറിച്ചു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. നഫ്താലി ബെന്നറ്റിന്റെ ക്ഷണം സ്വീകരിച്ചാണ് ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഇരു നേതാക്കളും ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുകയും ജറുസലേമില്‍ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങള്‍ക്ക് അറുതി വരുത്തേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.